പുലിക്കളിക്ക് പിന്നാലെ ആറന്മുള ഉതൃട്ടാതി വള്ളംകളിക്കും ധനസഹായം; ടൂറിസം മന്ത്രാലയം അനുവദിച്ചത് 15 ലക്ഷം രൂപ

Spread the love

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുഖമുദ്രയായ ആറന്മുള ഉത്രട്ടാതി ജലമേളയ്‌ക്ക് 15 ലക്ഷം രൂപ  അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. മന്ത്രി സുരേഷ് ഗോപി മുൻകൈയെടുത്താണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. സമൂഹിക മാധ്യമങ്ങളിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ആവേശകരമായ വാർത്ത! ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയ 15 ലക്ഷം രൂപ അനുവദിച്ചു. ഈ പിന്തുണ വള്ളംകളിയെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തിന്റെ സമ്ബന്നമായ പാരമ്ബര്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് പ്രദർശിപ്പിക്കുന്നതിനും സഹായിക്കും. എന്നാണ് മന്ത്രി സുരേഷ് ഗോപി പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.