ഏഷ്യാകപ്പ് ട്വന്റി20 ;ഹോങ്കോങ്ങിനെതിരെ അഫ്ഗാനിസ്ഥാന് 94 റൺസ് ജയം

Spread the love

 

അബുദാബി: ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 94 റണ്‍സ് ജയം. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. അഫ്ഗാന് വേണ്ടി സെദിഖുള്ള അടല്‍ (52 പന്തില്‍ 73) മികച്ച പ്രകടനം പുറത്തെടുത്തു.

21 പന്തില്‍ 53 റണ്‍സ് അടിച്ചെടുത്ത അസ്മതുള്ള ഒമര്‍സായാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഹോങ്കോംഗിന് 9 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാനാണ് സാധിച്ചത്. 39 റണ്‍സ് നേടിയ ബാബര്‍ ഹയാത്താണ് ടോപ് സ്‌കോറര്‍.

പവര്‍ പ്ലേയില്‍ തന്നെ ഹോങ്കോംഗിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അന്‍ഷുമാന്‍ രാത് (0), സീഷന്‍ അലി (5), നിസാകത് ഖാന്‍ (0), കല്‍ഹാന്‍ ചല്ലു (4) എന്നിവര്‍ വന്നത് പോലലെ മടങ്ങി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഹോങ്കോംഗിന് സാധിച്ചില്ല. ഇതിനിടെ വലിയ തകര്‍ച്ച ഒഴിവാക്കിയത് ബാബറിന്റെ ഇന്നിംഗ്‌സായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്റ്റന്‍ യാസിന്‍ മുര്‍താസയാണ് (16) രണ്ടക്കം കണ്ട മറ്റൊരു താരം. ഇതിനിടെ കിഞ്ചിത് ഷാ (6), ഐസാസ് ഖാന്‍ (6), എഹ്‌സാന്‍ ഖാന്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അതീഖ് ഇക്ബാല്‍ (), ആയുഷ് ശുക്ല () പുറത്താവാതെ നിന്നു. അഫ്ഗാന് വേണ്ടി ഗുല്‍ബാദിന്‍ നെയ്ബ്, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അഫ്ഗാന്‍ നിരയില്‍ അടല്‍, ഒമര്‍സായ് എന്നിവര്‍ക്ക് പുറമെ മുഹമ്മദ് നബിയാണ് (26 പന്തില്‍ 33) രണ്ടക്കം കണ്ട മറ്റൊരു താരം. 26 റണ്‍സിനിടെ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസ് (8), ഇബ്രാഹിം സദ്രാന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് അടല്‍ – നബി സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ 11-ാം ഓവറില്‍ നബി മടങ്ങി. തുടര്‍ന്നെത്തിയ ഗുല്‍ബാദിന്‍ നെയ്ബിന് (5) തിളങ്ങാനായില്ല. എന്നാല്‍ ഒമര്‍സായിയുടെ അതിവേഗ ഇന്നിംഗ്സ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അടല്‍ – ഒമര്‍സായ് സഖ്യം 82 റണ്‍സാണ് കൂട്ടിചേര്‍ത്തത്.