Spread the love

കൊച്ചി: മൂത്തോന് ജന്മദിനാശംസകള്‍ എന്ന വാചകങ്ങളോടെ ലോക സിനിമയുടെ പോസ്റ്റർ പങ്കുവെച്ച്‌ ദുല്‍ഖർ സല്‍മാൻ.

video
play-sharp-fill

മമ്മൂട്ടിയുടെ 74ാം ജന്മദിനത്തില്‍ പങ്കുവെച്ച ഈ പോസ്റ്റര്‍ ചര്‍ച്ചയായിമാറിയിരിക്കുകയാണ്.

‘ലോക’ സിനിമയിലെ ‘മൂത്തോൻ’ മമ്മൂട്ടിയാണെന്ന സൂചനയാണ് പോസ്റ്ററിലൂടെ നല്‍കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് വൈറലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടിയുടെ മുഖം വ്യക്തമാകാത്ത പ്രത്യേക പോസ്റ്ററാണ് ദുല്‍ഖർ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയറർ ഫിലിംസ് നിര്‍മ്മിച്ച’ലോക’ എന്ന സിനിമയില്‍ ഒരേയൊരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോളാണ് ‘മൂത്തോന്റേ’ത്.

കഥാപാത്രത്തിന്റെ കൈ മാത്രമാണ് സിനിമയില്‍ കാണിച്ചത്. കയ്യും ശബ്ദവും നിരീക്ഷിച്ച്‌ കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാവാമെന്ന തിയറികള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. വളരെ സസ്പെൻസ് ആക്കി വെച്ചിരുന്ന കഥാപാത്രമായിരുന്നു ‘മൂത്തോൻ’. വരും ഭാഗങ്ങളില്‍ മൂത്തോനെ കാണാനാകുമെന്നാണ് കരുതപ്പെടുന്നത്.