കോഴിക്കോട് മാനിപുരം ചെറുപുഴയില്‍ അമ്മയ്ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു; ഒരു കുട്ടിയെ രക്ഷപ്പെടുത്തി; 10 വയസ്സുകാരിക്കായുള്ള തിരച്ചില്‍ തുടരുന്നു

Spread the love

കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയിൽ അമ്മയ്ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

കൊടുവള്ളിയില്‍ താമസിച്ചുവരുന്ന പൊന്നാനി സ്വദേശികളായ 12 ഉം 10 ഉം വയസ്സുള്ള രണ്ടു കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് 10 വയസ്സുള്ള പെൺകുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.