24 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗലശ്ശേരി കാര്‍ത്തികേയൻ വരുന്നു, രാവണപ്രഭു റി റിലീസ് ഒരുങ്ങുന്നു

Spread the love

റിറിലീസിൽ വീണ്ടും തരംഗം സൃഷ്ടിക്കാൻ മലയാളത്തില്‍ നിന്നും മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക്.
മോഹൻലാല്‍ ഡബിള്‍ റോളില്‍ തകർത്താടിയ രാവണപ്രഭു ആണ് റി റിലീസിന് ഒരുങ്ങുന്നത്.

video
play-sharp-fill

മലയാളികളുടെ ഹൃദയം കീഴടക്കിയ ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാറ്റിനി നൗ ആണ് രാവണപ്രഭു റീ മാസ്റ്റർ ചെയ്യുന്നത്.

അടുത്തു തന്നെ പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസർ തിരുവോണ ദിവസം മോഹൻലാലിൻ്റേയും, ആന്റെണി പെരുമ്ബാവൂരിൻ്റേയും ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടു.2001ല്‍ റിലീസ് ചെയ്ത ചിത്രമാണ് രാവണപ്രഭു. മോഹന്‍ലാലിന്റെ കള്‍ട്ട് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗം എന്ന നിലയ്‌ക്കാണ് രഞ്ജിത്ത് രാവണപ്രഭു ഒരുക്കിയത്. ഐ വി ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ ദേവാസുരത്തിന്റെ തിരക്കഥയും രഞ്ജിത്തിന്‍റേത് ആയിരുന്നു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെയും ഒരുമിച്ച്‌ അവതരിപ്പിച്ച ചിത്രമാണ് രാവണപ്രഭു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group