
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവർണറെ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ.
മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ ക്ഷണിച്ചത്. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ ഐഎഎസും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
ഗവർണറും സർക്കാരും തമ്മില്‍ നേരത്തേ പലവിഷയങ്ങളിലും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഇതിനിടെയാണ് പതിവുരീതിയനുസരിച്ച് ഓണം വാരാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി ഗവർണറെ തന്നെ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവർണർ അറിയിച്ചതായി രാജ്ഭവൻ സന്ദർശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ഓണാഘോഷ റാലി ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചെന്നും മന്ത്രി പറഞ്ഞു.