എഐയെ പരിശീലിപ്പിക്കാൻ 2000ത്തിലധികം അഡൾട്ട് വീഡിയോകൾ മോഷ്‍ടിച്ചു! കേസിൽ കുടുങ്ങി മെറ്റ

Spread the love

കാലിഫോര്‍ണിയ: എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ടെക് ഭീമനായ മെറ്റ 2,000ത്തിൽ അധികം അഡൾട്ട് സിനിമകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്‌തതായി ആരോപിച്ച് രണ്ട് അഡൾട്ട് സിനിമ കമ്പനികൾ മെറ്റയ്‌ക്കെതിരെ കേസ് ഫയൽ ചെയ്‌തു. ഈ അഡൽറ്റ് ഫിലിം കമ്പനികള്‍ മെറ്റയ്‌ക്കെതിരെ 359 മില്യൺ ഡോളറോളം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. മെറ്റ 2,000-ത്തിലധികം സിനിമകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്‌ത് കൃത്രിമബുദ്ധിയെ പരിശീലിപ്പിച്ചതായി ഇരു കമ്പനികളും അവകാശപ്പെടുന്നു. 2018 മുതൽ മെറ്റ ബോധപൂർവ്വം പകർപ്പവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് കാലിഫോർണിയയിൽ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

video
play-sharp-fill

അമേരിക്കയിലെ ഏറ്റവും സജീവമായ പകർപ്പവകാശ വ്യവഹാരിയാണ് സ്ട്രൈക്ക് 3. സാധാരണയായി ബിറ്റ് ടോറന്‍റിൽ അവരുടെ സിനിമകൾ പൈറേറ്റ് ചെയ്യുന്ന വ്യക്തികളെയാണ് സ്ട്രൈക്ക് 3 ലക്ഷ്യമിടുന്നത്. എങ്കിലും ഇത്തവണ സ്ട്രൈക്ക് 3 ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മെറ്റ എഐ പരിശീലനത്തിനായി പൈറേറ്റഡ് ഉള്ളടക്കം എങ്ങനെ ഉപയോഗിച്ചു എന്നതിലാണ്.

മെറ്റാ മൂവി ജെൻ, എൽഎൽഎഎംഎ തുടങ്ങിയ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി പൈറേറ്റ് ഉറവിടങ്ങളിൽ നിന്ന് സിനിമകൾ മെറ്റ അനധികൃതമായി ഡൗൺലോഡ് ചെയ്തതായി സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സും കൗണ്ടർലൈഫ് മീഡിയയും പറയുന്നു. നിയമപരമായി സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങുന്നതിനുപകരം, മെറ്റ വ്യാജ ഉള്ളടക്കം ആവർത്തിച്ച് പങ്കിട്ടുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഡൗൺലോഡ് വേഗത വർധിപ്പിക്കുന്നതിലൂടെ മറ്റുള്ളവരുമായി ഉള്ളടക്കം പങ്കിടുന്നതിന് പ്രതിഫലം നൽകുന്ന ബിറ്റ്‌ടോറന്‍റ് ട്രാൻസ്‌ഫറുകളുടെ ‘ടിറ്റ്-ഫോർ-ടാറ്റ്’ അൽഗോരിതം മുതലെടുക്കാൻ മെറ്റ ശ്രമിക്കുന്നതായും കമ്പനി അറിഞ്ഞുകൊണ്ട് നിയമം ലംഘിച്ചുവെന്ന് ഇത് തെളിയിക്കുന്നുവെന്നും ഫിലിം കമ്പനികൾ വാദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐ പരിശീലിപ്പിക്കുന്നതിനായി വ്യാജ ഉള്ളടക്കം തേടിയതായി മെറ്റ നേരത്തെ ചില കേസുകളിൽ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പുതിയ കേസും വരുന്നത്. മെറ്റയുടെ ആ കുറ്റസമ്മതം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രേരിപ്പിച്ചതായി അഡൽറ്റ് ഫിലിം കമ്പനികൾ പറയുന്നു. ഇപ്പോൾ മെറ്റ വ്യാപകമായ നിയമലംഘനം നടത്തിയെന്ന് അഡൽറ്റ് ഫിലിം കമ്പനികൾ ആരോപിക്കുന്നു. അതേസമയം, മെറ്റ ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എന്തായാലും ഈ കേസ് എഐ പരിശീലനത്തെ സംബന്ധിച്ച് ഒരു വലിയ നിയമ യുദ്ധത്തിന് കാരണമായേക്കാം.