play-sharp-fill
നീലിമംഗലം പാലത്തിലെ  അപകടം: കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസിലെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടു; വീഡിയോ വൈറലായി: നാട്ടുകാരോ കെ.എസ് ആർ ടി സിയോ, ആര് പറയുന്നത് സത്യം;  അപകടത്തിൽ പ്രതിയാര് ?

നീലിമംഗലം പാലത്തിലെ അപകടം: കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസിലെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടു; വീഡിയോ വൈറലായി: നാട്ടുകാരോ കെ.എസ് ആർ ടി സിയോ, ആര് പറയുന്നത് സത്യം; അപകടത്തിൽ പ്രതിയാര് ?

തേർഡ് ഐ ബ്യൂറോ

കോട്ടയം : എം സി റോഡിൽ നീലിമംഗലം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ജീവനക്കാരും പ്രതി ചേർക്കപ്പെട്ട അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് വീഡിയോ ഇപ്പോഴും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുമ്പോഴാണ് തേർഡ് ഐ ന്യൂസ് ലൈവ് വീഡിയോ പുറത്ത് വിട്ടത്. ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചതായി വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. പാലത്തിലേയ്ക്ക് ബസ് കയറുമ്പോൾ , ഡ്രൈവർക്കുണ്ടായ അശ്രദ്ധയെ തുടർന്ന് ബൈക്കിന് സൈഡ് ലഭിക്കാതെ പാലത്തിലെ നടപ്പാതയിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്.
വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് ഫെയ്സ് ബുക്ക് പേജിൽ ഷെയർ ചെയ്തതോടെയാണ് അപകടം വീണ്ടും ചർച്ചയായത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് എം.സി റോഡിൽ നീലിമംഗലം പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച്  കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29) മരിച്ചത്.  ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.12 ന് അപകടം ഉണ്ടായതായാണ് ബസിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കോട്ടയം ഭാഗത്ത് നിന്നും വരുന്ന ബസ് നീലിമംഗലം പാലത്തിലേയ്ക്ക് കയറുന്നത് , ബൈക്കിനെ ഓവർ ടേക്ക് ചെയ്ത ശേഷമാണ്. ഇത്തരത്തിൽ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ റോഡിൽ സ്ഥലമില്ലാതെ വന്ന ബൈക്ക് നിർത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ , റോഡിൽ സ്ഥലം ലഭിക്കാതെ അലന്റെ ബൈക്ക് പാലത്തിലെ നടപ്പാതയിൽ തട്ടി റോഡിലേയ്ക്ക് മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.


തേർഡ് ഐ ന്യൂസ് ലൈവ് വീഡിയോ ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടതോടെ വൻ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി ആളുകളാണ് കെ.എസ്.ആർ.ടി.സിയെ ന്യായീകരിച്ചും എതിർത്തും രംഗത്ത് എത്തിയിരിക്കുന്നത്. ചെറു വാഹനങ്ങളെ റോഡിൽ അംഗീകരിക്കാത്തതാണ് കെ.എസ്.ആർ.ടിസിയുടെ നിലപാട് എന്ന് വഴിയാത്രക്കാർ ഒരു പോലെ ആരോപിക്കുന്നു. എന്നാൽ , അരെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ അല്ല ഒരു ഡ്രൈവറും വണ്ടിയുമായി ഇറങ്ങുന്നതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
അപകടമുണ്ടായത് കെ.എസ്.ആർ.ടി.സി ബസിന്റെ പിഴവ് മൂലമാണെന്നായിരുന്നു നേരത്തെ നാട്ടുകാർ ആരോപിച്ചിരുന്നത്. എന്നാൽ , ഇത് പൂർണമായും ശരിവയ്ക്കുന്ന ദൃശ്യമല്ല വീഡിയോയിൽ ഉള്ളത്. ഇതിനിടെ കെ.എസ്.ആർ.ടി.സി അധികൃതർ ഔദ്യോഗികമായി വീഡിയോ പൊലീസിന് കൈമാറിയിട്ടില്ല. ഇത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന്റെ ഫുൾ വീഡിയോ ഇവിടെ കാണാം

 

ഫെയ്സ് ബുക്ക്

https://m.facebook.com/story.php?story_fbid=480246649447147&id=207496670055481

യുട്യൂബ് –

https://youtu.be/Q1hjSgIxTmU