സിപിഎം സംസ്ഥാന കമ്മറ്റിയുടെ വിലക്കിന് പുല്ലുവില ; പിജെ ആർമിയുടെ പ്രവർത്തനം ശക്തം
സ്വന്തം ലേഖകൻ
കണ്ണൂർ: ‘വിലക്കിന് പുല്ല് വില’ പാർട്ടി നിർദേശം വകവയ്ക്കാതെ ‘പിജെ ആർമി’ ഫെയ്സ്ബുക് പേജ് സിപിഎം നേതാവു പി.ജയരാജനെ വാഴ്ത്തുന്നതു തുടരുന്നു. പാർട്ടിക്ക് ഒപ്പമാണെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജയരാജനെ വാഴ്ത്തുന്ന കാര്യത്തിൽ പേജിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.പാർട്ടി ഒരു കുടുംബമാണ്, ആ കുടുംബത്തിൽപെട്ട ഒരാളോട് അൽപം സ്നേഹം കൂടുതലാണ് ഞങ്ങൾക്ക്’ എന്ന പ്രഖ്യാപനവുമായാണ് പേജ് ഇപ്പോഴും തുടരുന്നത്. ജയരാജന്റെ ചിത്രമാണ് പ്രൊഫൈലായി ചേർത്തിരിക്കുന്നത്. ഈ പേജിന്റെ പേര് മാറ്റണമെന്നു പി.ജയരാജൻ സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം ഫെയ്സ്ബുക് പോസ്റ്റിലൂടെ നിർദേശം നൽകിയിരുന്നു. പേജിന്റെ പേരിൽ സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായതിനെ തുടർന്നായിരുന്നു നിർദേശം. പേരു മാറ്റാൻ ഇതിന്റെ പിന്നിലുള്ളവർ തയാറായിട്ടില്ലെന്നു മാത്രമല്ല, ജയരാജനെ വാഴ്ത്തുന്നതു തുടരുകയുമാണ്.