സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടിൽ റെയ്ഡ് ; അഞ്ച് കിലോയോളം മാനിറച്ചി പിടിച്ചെടുത്തു
സ്വന്തം ലേഖിക
മറയൂർ: മാനിറച്ചിയുമായി സിപിഎം വനിതാ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. മരച്യൂർ പഞ്ചായത്തു പതിമൂന്നാം വാർഡ് അംഗവും സിപിഎം പ്രാദേശിക നേതാവുമായ സഹായമേരി എന്ന 38 കാരിയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ റെയ്ഞ്ച് ഓഫീസർ ജോബിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത് .തുടർന്ന് വനപാലക സംഘമെത്തിയായിരുന്നു സഹായമേരിയുടെ വീട്ടിൽ പരിശോധന നടത്തിയത്. സഹായമേരിയുടെ വീട്ടിൽ നിന്ന് അഞ്ച് കിലോയോളം വരുന്ന മാനിറച്ചിയും വേവിക്കാനുപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തു.
Third Eye News Live
0