വിമത വൈദികർക്ക് തിരിച്ചടി ; ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയായി വത്തിക്കാൻ നിയമിച്ചു
സ്വന്തം ലേഖിക
എറണാകുളം: കർദിനാൾ ജോർജ് ആലഞ്ചേരി വീണ്ടും അങ്കമാലി അതിരൂപത മെത്രൊപ്പൊലീത്ത. വത്തിക്കാനാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഭൂമി ഇടപാടിലെ വിവാദത്തെ തുടർന്ന് സ്ഥാനത്ത് നിന്ന് ജോർജ് ആലഞ്ചേരിയെ മാറ്റിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തോട് സ്ഥാനം ഒഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ പദവി ഒഴിയണമെന്നാണ് നിർദ്ദേശം. പാലക്കാടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിനോട് നിർദ്ദേശിച്ചിരിക്കുന്നത്.ഭൂമിവിവാദം ഉയർന്ന സമയത്ത് ആർച്ച് ബിഷപ്പിന് അനുകൂലമായി നിന്നിരുന്ന സഭാ വിശ്വാസികൾ പോലും അദ്ദേഹത്തിനെതിരായി ശബ്ദം ഉയത്തിയിരുന്നു. തൽസ്ഥാനത്ത് ഇനിയും ജോർജ് ആലഞ്ചേരി തുടരുന്നത് സഭയേയും വിശ്വാസികളെയും ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും, പദവികളിൽ നിന്നും രാജിവച്ച് സാമന്യ മാന്യതയെങ്കിലും കർദിനാൾ കാണിക്കണമെന്നു അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങൾ ഉയർത്തി കൊണ്ടുവന്ന വൈദിക കൂട്ടായ്മയും ആവശ്യപ്പെട്ടിരുന്നു.