
കോട്ടയം: വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത
നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ഗാന്ധി സ്ക്വയർ നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് ജില്ലാ പ്രസിഡൻ്റ് ഗൗരീശങ്കർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, ജില്ലാ ഭാരവാഹികൾ അനൂപ് അബൂബക്കർ, റിച്ചി സാം ലൂക്കോസ്, യദു സീ നായർ, വിഷ്ണു വിജയൻ, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് നൈസാം,മനു കുമാർ സെബാസ്റ്റ്യൻ ജോയ്,ഡെന്നിസ് ജോസഫ് , മാത്യു കിഴക്കേടം, അശ്വിൻ, ബാബുലൂ, നിഷാന്ത് വട്ടമൂട്, വിവേക് നാട്ടകം, ജിസൺ ഡേവിഡ് തുടങ്ങിയവർ
പങ്കെടുത്തു.