കൊല്ലത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ 65കാരിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് ബാലാത്സംഗത്തിന് ഇരയാക്കി; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി പോലീസ്

Spread the love

കൊല്ലം: കൊല്ലത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി.പ്രതി പിടിയിൽ. മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയാണ് അതിക്രമത്തിന് ഇരയായത്.

video
play-sharp-fill

വൃദ്ധയെ പിന്തുടർന്ന പ്രതി ഇവരെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു . വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കി. നാട്ടുകാരാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്.

വിവരം അറിഞ്ഞെത്തിയ പൊലീസ് സ്ഥലം വളയുകയും രണ്ടര കിലോമീറ്ററിനുള്ളിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു,​ വൃദ്ധ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറ‌ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group