Spread the love

മാതളം കഴിക്കുന്നത് ശരീരത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ, മാതളത്തിൽ ധാരാളം ആന്‍റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

video
play-sharp-fill

മാതളം കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തലച്ചോറിന്റെ പ്രവർത്തനങ്ങള്‍
മാതളത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി വർധിപ്പിക്കുകയും മറവിരോഗം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാഴ്ച ശക്തി കൂട്ടാനും മാതളം കഴിക്കുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ചീത്ത കൊളെസ്ട്രോള്‍ ഇല്ലാതാക്കാനും മാതളം നല്ലതാണ്. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ഇത് ബ്ലോക്കുകള്‍ തടയാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഊർജ്ജം നല്‍കുന്നു
മാതളത്തില്‍ പ്രകൃതിദത്ത ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മധുരം ഒരു പ്രശ്നമായി വരുന്നില്ല. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും, കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളെ കൂടുതല്‍ ഊർജ്ജമുള്ളവരായി മാറ്റും.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ഇതില്‍ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. മാതളത്തില്‍ ജലാംശം കൂടുതലായതിനാല്‍ തന്നെ നിങ്ങളെ ഹൈഡ്രേറ്റഡ് ആയിരിക്കാൻ സഹായിക്കുന്നു. മുഖക്കുരു പാടുകള്‍ മാറ്റാനും മാതളം കഴിക്കുന്നത് നല്ലതായിരിക്കും.

പ്രതിരോധം മെച്ചപ്പെടുത്തുന്നു
മാതളത്തില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ വൈറ്റ് ബ്ലഡ് കോശങ്ങളെ വർധിപ്പിക്കാനും, പനി, അണുബാധ എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. ബാക്റ്റീരിയ അണുക്കള്‍ എന്നിവക്കെതിരെ പോരാടാനും മാതളത്തിന് സാധിക്കും. ദിവസവും മിതമായ അളവില്‍ മാതളം കഴിക്കുന്നത് ഒരു ശീലമാക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
മാതളത്തിന് ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ തന്നെ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.