
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമെടുത്ത് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം മുതൽ വായനശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
പരിഷ്കരണത്തിന്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായന പ്രവർത്തനങ്ങളും അഞ്ചു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് പത്രം വായനയും തുടർ പ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പീരിയഡ് മാറ്റിവയ്ക്കും. കൂടാതെ വായനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർ പരിശീലനം നൽകുകയും തയ്യാറാക്കുകയും ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി.
കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


