
കോട്ടയം: വെളിച്ചണ്ണയുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ടറേറ്റിലേയ്ക്ക് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധമാർച്ച് ആഗസ്റ്റ് 14 ന് രാവിലെ 9 ന് നടക്കും.
ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മറ്റു വ്യാപാര സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പി.സി.ബിയുടെ പേരിലുള്ള അശാസ്ത്രീയ നിയമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുക, മാലിന്യ സംസ്‌കാരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവടസ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണക്കാരെയും ഭക്ഷണ ഉത്പാദന വിതരണ രംഗത്ത് തൊഴിലെടുത്ത് കഴിയുന്ന ചെറുകിട ഇടത്തരം ഹോട്ടലുകാരെയും പ്രതിസന്ധിയിലാക്കുന്ന വിലക്കയറ്റത്തിന് എതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷും, സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടിയും ആവശ്യപ്പെട്ടു.