
തിരുവനന്തപുരം: കേരള പൊലിസ് വകുപ്പില്‍ ഡിഎസ്പി തസ്തികയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
എസ്.സി, എസ്.ടി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. ആകെ ഒഴിവുകള്‍ 02. യോഗ്യരായവര്‍ക്ക് സെപ്റ്റംബര്‍ 10ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള പൊലീസ് സര്‍വീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ട്രെയിനി) റിക്രൂട്ട്‌മെന്റ്. എസ്.സി, എസ്.ടിക്കാര്‍ക്കായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.
കാറ്റഗറി നമ്പര്‍: 265/2025
പട്ടികജാതി/ പട്ടികവര്‍ഗം – 01 ഒഴിവ്
പട്ടിക വര്‍ഗം = 01 ഒഴിവ്
പ്രായപരിധി
20 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവര്‍ 02.01.1989നും 01.01.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
കേരള സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്, അല്ലെങ്കില്‍ യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ എന്നിവക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വിജയിച്ചിരിക്കണം.
ഭിന്നശേഷി കാറ്റഗറിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധ്യമല്ല.
പട്ടികജാതി/ പട്ടികവര്‍ഗത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാനാവില്ല.
ഫിസിക്കല്‍ ടെസ്റ്റ്
പുരുഷന്‍: 160 സെ.മീ ഉയരം. 81 സെ.മീ നെഞ്ചളവും വേണം. 5 സെ.മീ ചെസ്റ്റ് എക്‌സ്പാന്‍ഷന്‍ ആവശ്യമാണ്.
വനിതകള്‍: കുറഞ്ഞത് 155 സെ.മീ ഉയരം വേണം.
കാഴ്ച്ച ശക്തി ഉണ്ടായിരിക്കണം. കായികമായി ഫിറ്റായിരിക്കണം.
ഈ യോഗ്യതകള്‍ക്ക് പുറമെ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമത പരീക്ഷക്ക് വിധേയമാക്കുന്നതാണ്. താഴെ നല്‍കിയിട്ടുള്ള എട്ടിനങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. നിശ്ചിത ശാരീരിക അളവുകള്‍ ഇല്ലാത്ത ഉദ്യോഗാര്‍ഥികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കില്ല.
100 മീറ്റര്‍ ഓട്ടം – 14 സെക്കന്റ്
ഹൈജമ്പ് = 132.20 സെ.മീറ്റര്‍
ലോംഗ്ജമ്ബ് = 457.20 സെ.മീറ്റര്‍
ഷോട്ട്പുട്ട് (7264 ഗ്രാം) = 609.60 സെ.മീറ്റര്‍
ക്രിക്കറ്റ് ബോള്‍ ത്രോ = 6096 സെ.മീറ്റര്‍
റോപ്പ് ക്ലൈംബിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) = 365.80 സെ.മീറ്റര്‍
പുള്ളപ്പ് അഥവാ ചിന്നിങ് = 8 തവണ
1500 മീറ്റര്‍ ഓട്ടം = 5 മിനുട്ടും, 44 സെക്കന്റും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 63,700 രൂപമുതല്‍ 1,23,700 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ട്രെയിനി) തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.