അയർക്കുന്നം കണ്ടംഞ്ചിറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്: അപകടം കൊടുംവളവിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലിടിച്ച്; അപകടത്തിനിടയാക്കിയത് ഡ്യൂക്ക് ബൈക്ക്

Spread the love
സ്വന്തം ലേഖകൻ
അയർക്കുന്നം:  പാറമ്പുഴ തിരുവഞ്ചൂർ റൂട്ടിൽ അയർക്കുന്നം കണ്ടംഞ്ചിറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. തലയ്ക്കു സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.
തിരുവഞ്ചൂർ ഭാഗത്തു നിന്നും നഗരത്തിലേയ്ക്ക് വരികയായിരുന്നു യുവാക്കൾ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക്. അയർക്കുന്നം കണ്ടംഞ്ചിറ ഭാഗത്തു വച്ച് എതിർദിശയിൽ നിന്നും വന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിന്റെ അടിയിലേയ്ക്ക് കയറിപ്പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ബസിനടിയിൽ നിന്നും രണ്ടു യുവാക്കളെയും വലിച്ചു പുറത്തെടുത്തത്. തുടർന്ന് ഇതുവഴി എത്തിയ വാഹനത്തിൽ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.