വെടിയുണ്ട നിറച്ച പിസ്റ്റളുമായി അമേരിക്കൻ പൗരനെ നെടുമ്പാശ്ശേരിയിൽ പിടികൂടി
സ്വന്തം ലേഖിക
കൊച്ചി: വെടിയുണ്ടകൾ നിറച്ച പിസ്റ്റളുമായി അമേരിക്കൻ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോൾ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ പിടികൂടിയിരിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകൾക്ക് ക്ലാസ് എടുക്കാനായാണ് ഇയാൾ വന്നത്.ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. എന്തിനാണ് പിസ്റ്റൾ കൈവശം വെച്ചിരിക്കുന്നത് എന്നകാര്യത്തിലും അംഗീകൃത ലൈസൻസ് ഉള്ളതാണോ തുടങ്ങിയ കാര്യങ്ങളിലും പോലീസ് കൂടുതൽ വ്യക്തത വരുത്തും. സമഗ്രമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
Third Eye News Live
0