
സ്വന്തംലേഖകൻ
തിരുവനന്തപുരം: രാജ്യാന്തര മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്കൊപ്പം കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് നിലവിലെ വില. തിങ്കളാഴ്ച ഗ്രാമിന് 3,175 രൂപയും പവന് 25,400 രൂപയുമായിരുന്നു സ്വര്‍ണനിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.യുഎസ്- ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് നേട്ടത്തിലേക്കുയര്‍ന്നത്.