
തൃശ്ശൂർ: ജയില്‍ച്ചാട്ടത്തെത്തുടർന്ന് തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചട്ടം പഠിക്കുന്ന തിരക്കില്‍.
ജൂലായ് 25-ന് കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടതിനെത്തുടർന്ന് സുരക്ഷാകാരണങ്ങള്‍ മുൻനിർത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിയ ഇയാളെ അധികൃതർ ജയില്‍ച്ചട്ടങ്ങള്‍ പഠിപ്പിക്കുകയാണെന്നാണ് അറിയുന്നത്.
ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു. നേരത്തെ ഷേവിങ് അലർജിയായതിനാലാണ് താടി വടിക്കാത്തതെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയതായി പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അലർജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോള്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിസുരക്ഷാ ജയിലിലേക്ക് പ്രവേശിക്കുമ്പോള്‍ തുടക്കത്തില്‍ത്തന്നെ ഇടത്തുള്ള ഒന്നാമത്തെ സെല്ലില്‍ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഈ സെല്ലിന് നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റില്‍ 24 മണിക്കൂറും രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.



