
ഫാറ്റി ലിവർ ഇന്ന് പലരേയും അലട്ടുന്ന ഒരു ജീവിതശൈലീ രോഗമാണ്. കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.
ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടില്‍ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നതും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുകയും ചെയ്യും.
2. അവക്കാഡോ
അവാക്കാഡോകളില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഗ്ലൂട്ടത്തയോണും ധാരാളമുണ്ട്. ഇവ രണ്ടും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
3. ബ്ലാക്ക് കോഫി
ബ്ലാക്ക് കോഫിയില്‍ കരളിനെ സംരക്ഷിക്കുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ലിവർ ഫൈബ്രോസിസിനുള്ള സാധ്യത കുറയ്ക്കുകയും എൻസൈമിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും.
4. ഗ്രീൻ ടീ
ഗ്രീൻ ടീ കരള്‍ വീക്കം കുറയ്ക്കാൻ സഹായിക്കുകയും കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.
5. ചിയ സീഡ്
ഒമേഗ-3 കൊഴുപ്പും നാരുകളും കൊണ്ട് സമ്ബുഷ്ടമായ ചിയ സീഡ് കരളിനെ സംരക്ഷിക്കുന്നു. ഒരു സ്പൂണ്‍ വെള്ളത്തിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.
6. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികളില്‍ പോളിഫെനോളുകളും ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങളാണ്.