play-sharp-fill
‘സത്യം ചെരിപ്പിട്ടു വരുമ്പോഴേയ്ക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’; പ്രതികരണവുമായി ബിനീഷ് കോടിയേരി

‘സത്യം ചെരിപ്പിട്ടു വരുമ്പോഴേയ്ക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’; പ്രതികരണവുമായി ബിനീഷ് കോടിയേരി

സ്വന്തംലേഖകൻ

കോട്ടയം : ബിനോയ് കോടിയേരിക്കെതിരായ യുവതി നല്‍കിയ ലൈംഗിക പീഡനാരോപണ കേസ് വിവാദമായി തുടരുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി സഹോദരന്‍ ബിനീഷ് കോടിയേരി. നിലവിലെ സംഭവങ്ങളോടുള്ള പ്രതികരണമായാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’ എന്നാണ് ബിനീഷിന്റെ കുറിപ്പ്.

ആരോപണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു താന്‍ പറഞ്ഞുവെന്നതു മാധ്യമങ്ങള്‍ തെറ്റായി നല്‍കുന്ന കാര്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു നേരത്തെ പറഞ്ഞത്. കേസിനെ കുറിച്ച് ആദ്യം മനസിലാക്കിയതു ജനുവരിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ബിനോയിക്കുള്ള വക്കീല്‍ നോട്ടീസ് വീട്ടില്‍ ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പേരിലോ പിതാവെന്ന പേരിലോ താന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് കോടിയേരി വിശദീകരിക്കുന്നത്.മകന് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു മുംബൈയിലുണ്ടായിരുന്നത്. അതില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ് ഉയര്‍ന്നത്. ആ വായ്പ തിരിച്ചു കൊടുക്കാന്‍ അപ്പോള്‍ തന്നെ കഴിഞ്ഞിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴത്തെ കേസിലും കോടികള്‍ കൊടുക്കാനുണ്ടായിരുന്നുവെങ്കില്‍ കേസ് ഉണ്ടാകില്ലായിരുന്നല്ലോ. അഞ്ചു കോടി ചോദിച്ചുവെന്നല്ലേ വ്യക്തമായിരിക്കുന്നത്”- കോടിയേരി പറഞ്ഞു.യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടില്ലേയെന്ന ചോദ്യത്തിന്, ‘മക്കള്‍ക്കെതിരെ ആയിരുന്നില്ല, ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ തന്നെയാണ് അന്ന് ആക്ഷേപം ഉയര്‍ന്നത്’ എന്നും കോടിയേരി മറുപടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group