വർക്കലയിൽ അമ്മ ഗർഭകാല പരിചരണം നേടിയില്ല:ഏഴാം മാസത്തിൽ വീട്ടിൽ പ്രസവം: നവജാത ശിശുമരിച്ചു

Spread the love

തിരിവനന്തപുരം: തലസ്ഥാനത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു. ഏഴാംമസത്തിൽ വീട്ടിലായിരുന്നു പ്രസവം. പ്രസവത്തെ തുടര്ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തും മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു.

video
play-sharp-fill

വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുവന്നത്. 23 കാരിയാണ് മരിച്ച കുട്ടിയുടെ അമ്മ.

ഇവര് ഗർഭകാല പരിചരണം നേടിയിരുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭർത്താവ് വിദേശത്താണെന്നും ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ലെന്നുമാണ് യുവതി ഡോക്ടറോട് പറഞ്ഞത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group