
തിരുവനന്തപുരം: മദ്യ ലഹരിയില്‍ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ച മകന്‍റെ നില ഗുരുതരം. കീഴാവൂർ സൊസൈറ്റി ജംഗ്ഷനില്‍ വിനീതിനെ (35) ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയില്‍ വെട്ടിയത്.
ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യപാനത്തിനു ശേഷം ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്നലെയും സമാന രീതിയില്‍ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് വെട്ടിപരിക്കേല്‍പ്പിക്കുന്നതിലേക്ക് തിരിച്ചത്. വഴക്കിനിടെ വിജയൻ നായർ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വിനീതിന്റെ കഴുത്തിനു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിജയൻ നായരെ മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


