
പാലക്കാട്: ആനക്കര കൂടല്ലൂരിൽ റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറം റോഡരികിലാണ് പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വഴിയരികൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.
ആറടിയോളം നിളവും അതിനൊത്ത തൂക്കവും വരുന്ന വലിയ പെരുമ്പാമ്പ് റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലേക്ക് ഇഴഞ്ഞ് കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാടിനെ വിവരമറിച്ചു. ഇതിനുശേഷം സുധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. പെരുമ്പാമ്പിനെ പിന്നീട് വനമേഖലയിലെത്തിച്ച് ഉള്‍ക്കാട്ടിൽ തുറന്നു വിട്ടു.