ഹോട്ടലില്‍ പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

Spread the love

തിരുവനന്തപുരം: ഹോട്ടലില്‍ പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണ് 36 കാരന് ദാരുണാന്ത്യം.

video
play-sharp-fill

വിഴിഞ്ഞത്തെ ചപ്പാത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചത്. അടിമലത്തുറ സില്‍വ ഹൗസില്‍ 36 കാരനായ മുത്തപ്പൻ ആണ് മരിച്ചത്.

ഉച്ചയോടെ ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു മുത്തപ്പൻ. കുഴഞ്ഞുവീണ മുത്തപ്പനെ ആംബുലൻസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സുധ. മക്കള്‍: അന്ന, റാണി.