
കോട്ടയം:എസ്.പി.സിയുടെ പതിനഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് കോട്ടയം ജില്ല പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ 200 ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ യൂണിഫോമിൽ അണിനിരന്നു.
രാവിലെ 9 മണിക്ക് നടന്ന പരേഡിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A IPS സല്യൂട്ട് സ്വീകരിച്ചു.അച്ചടക്കവും നിയമ അവബോധവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുവാൻ എസ് പി സി പോലെയുള്ള പദ്ധതികൾ സഹായകമാകുമെന്നും ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ സമൂഹത്തെ ഒന്നായി കാണാൻ കഴിയട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പോലീസ് മേധാവി കുട്ടികളോട് ആയി പറഞ്ഞു.
എസ് പി സി ജില്ലാ നോഡൽ ഓഫീസർ അഡി.എസ്.പി എ.കെ വിശ്വനാഥൻ, കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ്, ഡി സി ആർ ബി ഡി വൈ എസ് പി ജ്യോതി കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ മേക്കാടൻ, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്ത്, എസ്പിസി ജില്ല അഡീഷണൽ നോഡൽ ഓഫീസർ എസ്.ഐ ജയകുമാർ ഡി എന്നിവരും വിവിധ സ്കൂളുകളിലെ എസ്പിസി ചുമതലയുള്ള അധ്യാപകരും പരിശീലക ഉദ്യോഗസ്ഥരും പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group