സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാർ ഡാൻസറുമായി മകൻ ബിനോയ് കൊടിയേരിയ്ക്കുള്ള അവിഹിത ബന്ധത്തെപ്പറ്റി പരാതിയും, ബിനോയ്‌ക്കെതിരെ ബലാത്സംഗക്കേസും രജിസ്റ്റർ ചെയ്തതോടെ കൊടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്തേയ്ക്ക്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച കൊടിയേരി ബാലകൃഷ്ണൻ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇതിനിടെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരി ഒളിവിൽ പോയിട്ടുണ്ട്. ബിനോയ് കൊടിയേരി കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന ആരോപണം കോൺഗ്രസ് ഉയർത്തുന്നുണ്ട്.
എന്നാൽ ഇപ്പോൾ മാറിനിന്നാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിൽ അറിയിച്ചത്. മകനെതിരായി ഉയർന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാർട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാൻ താൻ മാറിനിൽക്കാമെന്നാണ് കോടിയേരി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എകെജി സെന്ററിൽ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിർണായകമാണ്. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി തന്റെ നിലപാട് ആവർത്തിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അത് പാർട്ടി സ്വീകരിക്കുമോ അതോ തള്ളുമോ എന്നതും കണ്ടറിയേണ്ടതാണ്.
മാറിനിന്നാൽ അത് ആരോപണം ശരിയെന്ന് അംഗീകരിക്കുന്ന ഒരു സാഹചര്യവും പാർട്ടി അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ ആരോപണം മകന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കിലും ഉന്നത കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിക്കുന്നതിന് മാറിനിൽക്കുന്നു എന്ന മാതൃക പൊതുസമൂഹത്തിന് നൽകാൻ സഹായിക്കും എന്ന വാദവുമുണ്ട്.
ആന്തൂർ നഗരസഭാ വിവാദവും സെക്രട്ടേറിയറ്റിൽ ഗൗരവമായ ചർച്ചയ്ക്ക് വിഷയമാകും.