
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വനിതാ കൗണ്‍സിലിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വനിതാ സംഗമം ബോധിനി-2k25 നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അതിരൂപത കേന്ദ്രത്തിലെ സന്ദേശനിലയം ഹാളില്‍ നടക്കും.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്‍റ് ഷിജി ജോണ്‍സന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ മാർഗനിർദേശ പ്രസംഗവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വനിതാ കൗണ്‍സില്‍ കോ-ഓർഡിനേറ്റർ ആൻസമ്മ സാബു മുഖ്യപ്രഭാഷണവും നടത്തും.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, റോസിലിൻ കുരുവിള, ജെസി ആന്‍റണി, സിസി അമ്പാട്ട്, സിനി പ്രിൻസ്, ലിസി ജോസ്, മിനി മാത്യു, ഷേർളി തോമസ് എന്നിവർ പ്രസംഗിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസ്റ്റർ സെലിൻ ജോസഫ് എസ്ഡി (ഡയറക്ടർ മേഴ്സി ഹോം ചെത്തിപ്പുഴ ), ബിൻസി സെബാസ്റ്റ്യൻ (കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍), ലൗലി ജോർജ് (ഏറ്റുമാനൂർ
നഗരസഭാ ചെയർപേഴ്സണ്‍), ഡോ. റാണി മരിയ തോമസ് (പ്രിൻസിപ്പല്‍, അസംപ്ഷൻ കോളജ്, ചങ്ങനാശേരി) സുമി സിറിയക് (അന്തർദേശീയ നീന്തല്‍ താരം, സുമി സിറിയക് സ്വിമ്മിംഗ് അക്കാദമി), സുമം സ്കറിയ (വ്യവസായ സംരംഭക), ജിനു സന്തോഷ് (വ്യവസായ സംരംഭക) എന്നിവരെ യോഗത്തില്‍ ആദരിക്കും.