ആർ.ടി ഓഫിസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്: നോട്ടുകൾ വരാന്തയിൽ വലിച്ചെറിഞ്ഞ് രക്ഷപെടാൻ ഉദ്യോഗസ്ഥരുടെ ശ്രമം; ഫയലുകൾക്കിടയിൽ ഒളിപ്പിച്ചത് 6780 രൂപ; അഴിമതിയിൽ മുങ്ങിക്കുളിച്ച് ആർ.ടി ഓഫിസ്; വിജിലൻസിനെ കണ്ട് എം.വി.ഐ ഇറങ്ങിയോടി; വിജിലൻസ് പരിശോധന നടത്തിയത് തേർഡ് ഐ ന്യൂസ് ലൈവിന്റെ രഹസ്യ ഓപ്പറേഷനെ തുടർന്ന്; കൈക്കൂലി വാങ്ങിയ ആർ.ടി.ഓ ഏജന്റ് കുടുങ്ങി; വീഡിയോ ഇവിടെ കാണാം

ആർ.ടി ഓഫിസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്: നോട്ടുകൾ വരാന്തയിൽ വലിച്ചെറിഞ്ഞ് രക്ഷപെടാൻ ഉദ്യോഗസ്ഥരുടെ ശ്രമം; ഫയലുകൾക്കിടയിൽ ഒളിപ്പിച്ചത് 6780 രൂപ; അഴിമതിയിൽ മുങ്ങിക്കുളിച്ച് ആർ.ടി ഓഫിസ്; വിജിലൻസിനെ കണ്ട് എം.വി.ഐ ഇറങ്ങിയോടി; വിജിലൻസ് പരിശോധന നടത്തിയത് തേർഡ് ഐ ന്യൂസ് ലൈവിന്റെ രഹസ്യ ഓപ്പറേഷനെ തുടർന്ന്; കൈക്കൂലി വാങ്ങിയ ആർ.ടി.ഓ ഏജന്റ് കുടുങ്ങി; വീഡിയോ ഇവിടെ കാണാം

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആർ.ടി.ഓഫിസിൽ വിജിലൻസിന്റെ മിന്നൽ റെയിഡിൽ കുടുങ്ങി കൈക്കൂലിക്കൊള്ളക്കാരായ ഉദ്യോഗസ്ഥർ. വിജിലൻസ് സംഘം അപ്രതീക്ഷിതമായി ഓഫിസിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയതോടെ ആർ.ടി ഓഫിസിൽ നോട്ട് ചിതറിക്കിടന്നു. ആർ.ടി ഓഫിസിലെ ഇടനാഴികളിലും, ഫയലുകൾക്കിടയിലും, മാലിന്യം തള്ളുന്ന കൊട്ടയിൽ നിന്നും വിജിലൻസ് സംഘത്തിന് നോട്ടുകൾ കിട്ടി.
അഞ്ഞൂറും നൂറും നോട്ടുകൾ തന്നെയാണ് വിവിധ സ്ഥലങ്ങളിൽ നിന്നും വിജിലൻസ് കണ്ടെത്തിയത്. ആകെ 6780 രൂപയാണ് വിജിലൻസ് സംഘം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂ്‌സ് ലൈവ് സംഘം നടത്തിയ അഴിമതി വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് ഇപ്പോൾ വിജിലൻസ് സംഘം ആർ.ടി ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്. രണ്ടു മാസം മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. നഗരത്തിലെ കാറുടമയായ യുവാവ് കാർ റി ടെസ്റ്റ് ചെസ്റ്റ് ചെയ്യാൻ ചെന്നതോടെ, പൊലീസ് ബ്ലൂ ആണ് കാറിന്റെ കളർ എന്നറിയിച്ച് കാറിന് ഫിറ്റ്‌നസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറായില്ല. തുടർന്ന് ഇ്‌ദ്ദേഹം തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് തേർ്ഡ് ഐ ന്യൂസ് സംഘം ഇടപാടുകാരാണെന്ന വ്യാജേനെ ആർ.ടി ഓഫിസിൽ എത്തുകയായിരുന്നു. ആർ.ടി.ഓഫിസിന്റെ വരാന്തയിലൂടെ നടന്ന തേർഡ് ഐ സംഘത്തിനോടൊപ്പം കൂടിയ ഏജന്റ് എല്ലാം ശരിയാക്കി നൽകാമെന്ന് അറിയിച്ചു. ഇതിനായി നാലായിരം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. ഏജന്റിന് പണം കൈമാറുന്നതും, ഇത് എം.വി.ഐ അസ്‌കറിന് നൽകാനാണെന്ന് ഏജന്റ് പറയുന്നതും അടക്കമുള്ളതിന്റെ വീഡിയോ റിക്കോർഡ് ചെയ്ത തേർഡ് ഐ ന്യൂസ് സംഘം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് കൈമാറി. ഇതേ തുടർന്നാണ് വിജിലൻസ് സംഘം വെള്ളിയാഴ്ച ആർ.ടി ഓഫിസിൽ റെയ്ഡ് നടത്തിയത്.
വിജിലൻസ് സംഘം റെയിഡിന് എത്തുന്നത് കണ്ട് ആർ.ടി.ഓഫിസിലെ എം.വിഐമാരുടെ മുറിയിൽ നിന്നും എം.വി.ഐ പി.ഇ ഷാജി ഇറങ്ങിയോടി. തുടർന്ന് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിൻതുടർന്നു. പ്രിൻസിപ്പൽ കൃഷി ഓഫിസിനു സമീപത്തെ ഇടനാഴിയിൽ നിന്നും ഇദ്ദേഹം ഉപേക്ഷിച്ച 870 രൂപ വിജിലൻസ് സംഘം കണ്ടെത്തി. തുടർന്ന് ഓഫിസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് വിവിധ ഉദ്യോഗസ്ഥരുടെ സീറ്റിനു സമീപത്തെ മേശയ്ക്കുള്ളിൽ നിന്നും, വേസ്റ്റ് ബാസ്‌ക്കറ്റിനുള്ളിൽ നിന്നും, ഇടനാഴിയിൽ നിന്നും അടക്കം നോട്ട് കണ്ടെത്തിയത്.
വിവിധ കേസുകളിൽപ്പെട്ട് ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കപ്പെട്ട ഒൻപത് ലൈസൻസ് ഉടമകൾക്ക് ഇതുവരെയും നോട്ടീസ് അയച്ചിട്ടില്ലെന്ന് കണ്ടെത്തി. റദ്ദ് ചെയ്ത അഞ്ചു ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ചുള്ള നോട്ടീസ് ദിവങ്ങൾ കഴിഞ്ഞിട്ടും അതത് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് അയച്ചിട്ടില്ലെന്ന് കണ്ടെത്തി. ഏപ്രിലിൽ പരീക്ഷ പാസായ 372 ലൈസൻസുകൾ ഇതുവകെയും ഉടമസ്ഥർക്ക് അയച്ചിട്ടില്ലെന്നും വിജിലൻസ് സംഘം കണ്ടെത്തി. 90 ആർ.സി ബുക്കുകൾ കൈവശം വച്ചിരുന്നത് ആർ.ടി.ഓഫിസലെ ഏജന്റുമാരായിരുന്നു. ഇവരുടെ കയ്യിൽ നിന്നും ഈ ആർ.സി ബുക്കുകൾ പിടിച്ചെടുത്തിട്ടുമുണ്ട്.
വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജൻ, സി.ഐമാരായ എ.ജെ തോമസ്, റിജോ പി.ജോസഫ്, വി.എ നിഷാദ്‌മോൻ, രാജൻ കെ.അരമന, ജെർളിൻ വി സ്‌കറിയ, വിജിലൻസ് ഉദ്യോഗസ്ഥരായ അജിത് ശങ്കർ, ജയചന്ദ്രൻ, തുളസീധരകുറുപ്പ്, ഷാജി, തോമസ്, ബിനു, സന്തോഷ്, വിൻസന്റ് എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
വീഡിയോ ഇവിടെ കാണാം
കൈ കൂലി വാങ്ങുന്ന അടി ഒ ഏജന്റ് –
എം വി ഐ ആയ ആർ ടി ഒ ഏജന്റ്