‘പത്ത് ലക്ഷം മുടക്കിയ ഞങ്ങളെ 40 ലക്ഷത്തിന്റെ കടക്കാരാക്കി’ ;ആന്തൂർ നഗരസഭാധ്യക്ഷ ശ്യാമളയ്‌ക്കെതിരെ വീണ്ടും ആരോപണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: സാജൻ പാറയിലിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയ്‌ക്കെതിരെ വീണ്ടും ആരോപണം. ആന്തൂരിൽ സോഹിത എന്ന വനിതാ വ്യവസായിയുടെ സ്ഥാപനം അടച്ചുപ്പൂട്ടിയതിന് കാരണക്കാരി ശ്യാമളയാണെന്നാണ് ആരോപണം. സോഹിതയുട ഭർത്താവായ വിജു കണ്ണപുരമാണ് ആരോപണവുമായി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി രംഗത്തെത്തിയിരിക്കുന്നത്. ഈ സ്ഥാപനം മുൻപ് നിലനിന്ന സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിയ്ക്കാൻ കാരണമായത് ശ്യാമളയാണെന്നും വിജു ആരോപിക്കുന്നു.തന്നെ കാരണമില്ലാതെ ഉപദ്രവിക്കുന്നതെന്തിന് എന്നന്വേഷിക്കാൻ ചെന്ന സോഹിതയോട് കേരളത്തിൽ എന്തിനാണ് വ്യവസായം തുടങ്ങിയതെന്നാണ് ഇവർ ചോദിച്ചതെന്നും വിജു പറയുന്നു. പലർ മുഖാന്തിരവും കാരണം ആരാഞ്ഞപ്പോൾ സോഹിതയ്ക്ക് അഹങ്കാരമാണ് എന്നും ഇവർ പറഞ്ഞു. വിജു പറയുന്നു. ദൈവാനുഗ്രഹവും മനസിന്റെ ധൈര്യവും കൊണ്ട് മാത്രമാണ് തങ്ങൾ മുന്നോട്ട് പോയതെന്നും വിജു തന്റെ പോസ്റ്റിൽ പറയുന്നു.