എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ വിവിധ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു; ജൂലൈ 31 ന് മുൻപായി അപേക്ഷിക്കാം

Spread the love

കോട്ടയം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ, ഡിപ്ലോമ ഇൻ ക്വാളിറ്റി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ,അഡ്മിനിസ്ട്രേഷൻ അനുബന്ധ മേഖലകളിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയുള്ള ഹോസ്പിറ്റൽ ജീവനക്കാർക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാം.
https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി നൽകണം. വിശദവിവരത്തിന് www.srcec.in എന്ന വെബ് സൈറ്റിൽ സന്ദർശിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വിശദവിവരത്തിന് ഫോൺ: 9048110031.