അതിശക്തമായ മഴ : ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയും, കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്കും ഏർപ്പെടുത്തി ജില്ലാ കളക്ടർ

Spread the love

കോട്ടയം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം  ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാല യാത്രയും ജൂലൈ 20(ഞായർ) വരെ നിരോധിച്ചു.

അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജോൺ വി. സാമുവലാണ് പ്രവേശന വിലക്ക്  ഏർപ്പെടുത്തിക്കൊണ്ട്  ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group