വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച കോട്ടയം കുടവെച്ചൂർ സ്വദേശി രമേശന്റെ സംസ്കാരം ഇന്ന്.

Spread the love

വൈക്കം: വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ച കുടവെച്ചൂർ ആതിരഭവനിൽ ബിബിൻ രമേശ(34)ന്റെ സംസ്കാരം ഇന്നു കഴിഞ്ഞ് 2-ന് വീട്ടുവളപ്പിൽ. ഉദയനാപുരം നാനാടത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.

ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി വാഹനം ഓടിച്ച് പോകുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച വാഹനം സമീപത്തിരുന്ന സ്കൂട്ടറിന് പിന്നിൽ തട്ടി നിൽക്കുകയായിരുന്നു.

നാട്ടുകാർ ഉടൻ ഓടിയെത്തി നോക്കിയപ്പോഴാണ് യുവാവ് സ്റ്റിയറിംഗിൽ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: അഞ്ജന. മക്കൾ:ആദിത്യൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(രണ്ടാം ക്ലാസ് വിദ്യാർഥി), അൻവിത് (എൽ കെ ജി വിദ്യാർഥി) ഇരുവരും തണ്ണീർമുക്കം നിർമ്മല ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ) വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.