കോട്ടയം മെഡിക്കൽ കോളജിലെ യുവ ഡോക്‌ടറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Spread the love

വൈക്കം: യുവ ഡോക്‌ടറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം അസിസ്‌റ്റന്റ് പ്രഫസർ വൈക്കം വെള്ളൂർ ചെറുകര പാലത്തിനു സമീപം കുന്നത്തൂർ വീട്ടിൽ ഡോ. ജൂബെൽ ജെ. കുന്നത്തൂർ (36) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 7 മണിയോടെ വീട്ടുകാർ പള്ളിയിൽ പോയി മടങ്ങി എത്തിയിട്ടും ജൂബെൽ എഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന് (19/07/2025) വൈകിട്ട് 3ന് മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍. പിതാവ്: കെ.സി.ജോസഫ്, മാതാവ്: ലിസി ജോസഫ്. ഭാര്യ: ഡോ. നേഹ. മകൾ: അഗത ജൂബെൽ.