
കോട്ടയം: സി.പി.ഐയുടെ സമുന്നത നേതാവും മുൻമുഖ്യമന്ത്രിയുമായ പി.കെ വാസുദേവൻ നായരുടെ 20-ാം അനുസ്മരണ ദിനം സി.പി ഐ കോട്ടയം വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവാതുക്കൽ നടന്നു.
ജില്ലാ കൗൺസിൽ അംഗവും മുനിസിപ്പൽ കൗൺസിലറുമായ എൻ എൻ വിനോദ് നേതൃത്വം നല്കി മണ്ഡലം കമ്മറ്റി അംഗം ആർ ശ്രീവാസ് ലോക്കൽ സെക്രട്ടറി അരുൺ ദാസ് ലോക്കൽ കമ്മറ്റി അംഗങ്ങളായ എം കെ രാജപ്പൻ കെ. ഗോപാലകൃഷ്ണൻ എ.എം ഷാജഹാൻ തുടങ്ങി പാർട്ടി അംഗങ്ങളും അനുഭാവികളും പങ്കെടുത്തു