Spread the love

കോട്ടയം : മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയും നൽകാൻ തീരുമാനിച്ച സർക്കാറിനെയും മന്ത്രിമാരെയും അഭിനന്ദിച്ച് കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ.

video
play-sharp-fill

മന്ത്രി വി എൻ വാസവൻ , ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് തുടങ്ങിയവരുടെ ഇടപെടലാണ് ബിന്ദുവിൻ്റെ കുടുംബത്തിന് സഹായത്തിന്റെ തണലായി മാറിയത്.

രണ്ട് മന്ത്രിമാരും നേരിട്ട് തലയോലപ്പറമ്പിലെ ബിന്ദുവിൻ്റെ  വീട്ടിലെത്തി സർക്കാർ കൂടെ ഉണ്ടാകും. എന്ന് ഉറപ്പ് നൽകിയിരുന്നു. സർക്കാരിൻ്റെയും മന്ത്രിമാരുടെയും നിലാപടിലും അവർ ഏറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റിയതിലും കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് മുരളി തകിടിയേൽ, സെക്രട്ടറി വി.കെ. അനൂപ് കുമാർ എന്നിവർ സർക്കാരിനെ അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group