
കോട്ടയം: ഇല്ലിക്കല്‍, തിരുവാര്‍പ്പ് മേഖലകളില്‍ നീര്‍നായ ശല്യം ഗുരുതരമായി തുടരുകയാണ്. അറവുമാലിന്യങ്ങള്‍ ആറ്റിലേക്ക് നിരന്തരമായി തള്ളപ്പെടുന്നത് ഇതിനുള്ള പ്രധാന കാരണം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ സമീപ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞദിവസം കോട്ടയം ജില്ലയിൽ തന്നെ നീര്‍നായ കടിച്ചു ചികിത്സ തേടിയ വീട്ടമ്മ മരിച്ചിരുന്നു. എന്നാല്‍, മരണകാരണം നീര്‍നായ കടിച്ചതുകൊണ്ടാവില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
നീര്‍നായ, മസ്തെലൈഡെ കുടുംബത്തിലെ ഉപകുടുംബത്തില്‍പ്പെടുന്ന ഒരു ജീവിയാണ്. മാംസാഹാരികളായ ഇവ ജലാശയങ്ങളിലാണ് കൂടുതലും ജീവിക്കുന്നത്. മനുഷ്യരിൽ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന നീർനായകൾക്ക് മണത്തറിയാനുള്ള ശേഷി കൂടുതലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടല്‍ക്കാടുകളോ ആണ് നീര്‍നായകളുടെ പാര്‍പ്പിടം. നദികളിലും വയലുകളിലും കായലുകളിലും ഒക്കെ ഇരതേടുന്ന നീര്‍നായകളെ കാണാം. ചില വര്‍ഗങ്ങള്‍ പേരു സൂചിപ്പിക്കുന്നതു പോലെ കടല്‍ ജലത്തിലും ജീവിക്കുന്നു. മത്സ്യം, തവള, ഇഴജന്തുക്കള്‍, ഞണ്ട് തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.