
പുതുപ്പള്ളി: സർക്കാരിനെതിരേ ജനരോഷം രൂക്ഷമാണെന്ന് ആര്യാടൻ ഷൗക്കത്ത് എംഎല്‍എ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇതിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാകത്താനം ഞാലിയാകുഴിയില്‍ ഉമ്മൻ ചാണ്ടി കുടുംബസംഗമത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണരംഗത്ത് ചാണ്ടി ഉമ്മനെ വോട്ടർമാർ താരപരിവേഷത്തോടെയാണ് വരവേറ്റതെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് കെ.സി. ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. പുന്നൂസ് അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോഷി ഫിലിപ്പ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പർ സുധാ കുര്യൻ, ഷേർലി തര്യൻ, കുഞ്ഞ് പുതുശേരി, പി.സി. സണ്ണി, കെ.ബി. ഗിരീഷൻ തുടങ്ങിയവർ പ്രസംഗിച്ചു.