കദളീ ചെങ്കദളീ; ഔഷധഗുണങ്ങളാൽ സമ്പന്നം; അറിയാം കദളി പഴത്തിന്റെ ഗുണങ്ങൾ

Spread the love

വ്യത്യസ്ത രീതിയിലുള്ള നിരവധി വാഴപ്പഴങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഞാലിപ്പൂവൻ, നേന്ത്രൻ, ചെങ്കദളി അങ്ങനെ പോകുന്നു വാഴപ്പഴങ്ങളിലെ വിവിധയിനങ്ങൾ. എന്നാൽ കദളി പഴത്തിന്റെ ഗുണങ്ങൾ എല്ലാത്തിനും മുകളിലാണ്.

video
play-sharp-fill

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് കദളിപ്പഴം (ചെങ്കദളി). ഇത് വിറ്റാമിനുകളായ സി, ബി6 എന്നിവയുടെയും നാരുകളുടെയും ഒരു കലവറയാണ്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് നമ്മെ സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന ഗുണങ്ങള്‍

ഊര്‍ജ്ജം നല്‍കുന്നു
കദളിപ്പഴത്തില്‍ അന്നജം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.

ദഹനത്തിന് നല്ലതാണ്
നാരുകള്‍ ധാരാളമായി അടങ്ങിയ കദളിപ്പഴം ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
കദളിപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ കദളിപ്പഴം ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
വിറ്റാമിന്‍ സി, ആന്റഊര്‍ജ്ജം നൽകി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ കദളിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.