ശക്തമായ കാറ്റ്: പാലക്കാട് വീടുകൾക്കു മുകളിലൂടെ മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

Spread the love

പാലക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു. കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്ക് മാവ് കടപുഴകി വീണത്.

video
play-sharp-fill

റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വാർഡ് കൗൺസിലർ എം സുലൈമാൻ്റെ നേതൃത്വത്തിൽ ഐ ആർ ഡബ്ല്യു വളണ്ടിയർമാർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി.