നഗരമധ്യത്തിൽ അഭിലാഷ് തീയറ്റർ മമ്മൂട്ടിയുടെ ഉണ്ട സിനിമയ്ക്കിടെ ആക്രമണം: പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്; ആക്രമണത്തിന് പിന്നിൽ ഏറ്റുമാനൂരിലെ പ്രാദേശിക സിപിഎം നേതാക്കൾ; ആക്രമിച്ചത് തങ്ങളെയെന്ന് പ്രതികൾ

നഗരമധ്യത്തിൽ അഭിലാഷ് തീയറ്റർ മമ്മൂട്ടിയുടെ ഉണ്ട സിനിമയ്ക്കിടെ ആക്രമണം: പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്; ആക്രമണത്തിന് പിന്നിൽ ഏറ്റുമാനൂരിലെ പ്രാദേശിക സിപിഎം നേതാക്കൾ; ആക്രമിച്ചത് തങ്ങളെയെന്ന് പ്രതികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ അഭിലാഷ് തീയറ്ററിൽ ജീവനക്കാരെ ആക്രമിച്ച കേസിൽ പിടിയിലായ മൂന്നു പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമം. ഏറ്റുമാനൂരിലെ പ്രാദേശിക സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഇതേ തുടർന്ന് സിപിഎം നേതൃത്വം ഇടപെട്ടതോടെയാണ് കേസെടുക്കാതെ ഒത്തു തീർപ്പിലാക്കാൻ ശ്രമം നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിൽ എടുത്ത മൂന്നു യുവാക്കൾ ഇപ്പോഴും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ തന്നെയാണ്.
ഞായറാഴ്ച രാത്രിയിൽ കോട്ടയം അഭിലാഷ് തീയറ്ററിൽ മമ്മൂട്ടിയുടെ ഉണ്ട സിനിമയുടെ സെക്കൻഡ് ഷോയ്ക്കിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ. തീയറ്ററിലെ സെക്കൻഡ് ക്ലാസ് തന്നെ രണ്ടായി തിരിച്ചിരിക്കുകയാണ്. ഒരു ഭാഗം റിസർവേഷനും , മറ്റൊരു ഭാഗം കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് ഇരിക്കാനുള്ളതുമാണ്. എന്നാൽ, തീയറ്ററിൽ എത്തിയ യുവാക്കളുടെ സംഘം സെക്കൻഡ് ക്ലാസ് ടിക്കറ്റ് എടുത്ത ശേഷം ഇരുന്നത് റിസർവേഷൻ ഭാഗത്തായിരുന്നു. റിസർവേഷൻ ടിക്കറ്റെടുത്ത കുടുംബം എത്തിയപ്പോൾ സീറ്റിൽ ഇരുന്ന യുവാക്കളോട് ഇവിടെ നിന്നും മാറാൻ തീയറ്റർ ജീവനക്കാർ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമായി. തുടർന്ന് തീയറ്റർ ജീവനക്കാരെ യുവാക്കൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ മൂന്നു തീയറ്റർ ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തീയറ്റർ അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൂന്നു പേരെ പിടികൂടുകയും ചെയ്തു.
എന്നാൽ, രാത്രിയിൽ തന്നെ പ്രശ്‌നത്തിൽ സിപിഎമ്മിന്റെ നേതൃത്വം ഇടപെട്ടിരുന്നു. ഇതേ തുടർന്നാണ് പ്രതികൾക്കെതിരെ കേസെടുക്കുന്നത് അടക്കം വൈകിപ്പിച്ചതെന്നാണ് സൂചന. പ്രശ്‌നം ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്നാണ് സിപിഎം നേതൃത്വം പൊലീസിനു നൽകിയിരിക്കുന്ന നിർദേശമെന്നും സൂചനയുണ്ട്.
ഇതിനിടെ തങ്ങളെയാണ് മർദിച്ചതെന്ന ആരോപണവുമായി പൊലീസ് കസ്റ്റഡിയിലുള്ള യുവാക്കളുടെ സുഹൃത്തുക്കൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് നമ്പരിൽ സന്ദേശം അയച്ചാണ് ഇവർ ഇത് അറിയിച്ചത്.

 

മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ കോട്ടയം അഭിലാഷ് തീയറ്ററിൽ സംഘർഷം: മൂന്ന് തീയറ്റർ ജീവനക്കാർക്ക് പരിക്ക്; അക്രമികൾ ഏറ്റുമാനൂരിൽ നിന്നുള്ള അക്രമി സംഘം

https://thirdeyenewslive.com/mammotty-unda/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group