video
play-sharp-fill

എന്റെ ഭർത്താവിനെ കൊന്നവരുടെ സംരക്ഷണം എനിക്ക് വേണ്ട;  ചാക്കോയിക്കെതിരെ ആഞ്ഞടിച്ച് നീനു

എന്റെ ഭർത്താവിനെ കൊന്നവരുടെ സംരക്ഷണം എനിക്ക് വേണ്ട; ചാക്കോയിക്കെതിരെ ആഞ്ഞടിച്ച് നീനു

Spread the love

ശ്രീകുമാർ

കോട്ടയം: ബാല്യം മുതൽ ക്രൂരമായ മർദ്ദനവും മാനസിക പീഡനവുമാണ് താൻ അനുഭവിച്ചതെന്നും ഇപ്പോൾ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാനാണ് അച്ഛൻ ശ്രമിക്കുന്നതെന്നും നീനു. അച്ഛൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ പരാമർശങ്ങൾ ശരിയല്ലെന്നും ഈ ആരോപണങ്ങളിലൂടെ കെവിന്റെ വീട്ടിലെ തന്റെ താമസം ഇല്ലാതാക്കാനാണ് അച്ഛൻ ലക്ഷ്യമിടുന്നത്. കെവിന്റെ മാതാപിതാക്കൾ അനുവദിക്കുന്ന കാലത്തോളം ഇവിടെ തന്നെ താമസിക്കുമെന്നും കെവിനെ കൊന്നവരുടെ സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും നീനു പറഞ്ഞു. കെവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ അമ്മയും പങ്കെടുത്തിട്ടുണ്ട്. തന്റെ പഠനം കെവിന്റെ വീട്ടിൽ നിന്നും പൂർത്തിയാക്കും. ഇനി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയില്ല. വീട്ടുകാർ തന്നെ പണ്ടു കൗൺസിലിങ്ങിന് കൊണ്ടു പോയിരുന്നു. അന്നു ഡോക്ടർ പറഞ്ഞത് ചികിൽസ വേണ്ടത് മാതാപിതാക്കൾക്കാണെന്നും നീനു കൂട്ടിച്ചേർത്തു.