കോട്ടയം ജില്ലയിലെ ലഹരി കേസുകൾ കണ്ടുപിടിക്കുന്നതിൽ മികച്ച പ്രകടനം: എക്സൈസ് ഓഫീസർ സുനിൽകുമാറിനെ ആദരിച്ച് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ.ആർ

Spread the love

കോട്ടയം: ജില്ലയിലെ ലഹരി കേസുകൾ കണ്ടുപിടിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ സുനിൽകുമാർ കെയെ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ.ആർ ആദരിച്ചു.

video
play-sharp-fill

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ്, എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ദിവസം കണ്ട് പിടിച്ച 219 ഗ്രാം നൈട്രോസൈപാം കേസ് ഉൾപ്പെടെ നിരവധി മയക്ക്മരുന്ന് കേസുകൾ കണ്ടുപിടിക്കുന്നതിൽ കാണിച്ച വൈദഗ്ധ്യത്തിനാണ് അവാർഡ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group