
കോട്ടയം : തൊണ്ട, മൂക്ക്, ചെവി, വായ, നാക്ക്, ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ധികള്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറുകളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ എന്ന് പറയുന്നത്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് പ്രധാന വില്ലന്‍. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം
നാക്ക്, കവിൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകൾ, മാറാത്ത വായ്പ്പുണ്ണ്, വിട്ടുമാറാത്ത തൊണ്ടവേദന, തൊണ്ടവീക്കം, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, വായിലോ കഴുത്തിലോ മുഴകള്‍ കാണപ്പെടുന്നത്, മോണയില്‍നിന്ന് രക്തം പൊടിയുക, മൂക്കില്‍ നിന്നും രക്തം വരുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക, നാവിനും കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം എന്നിവയൊക്കെ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
അതുപോലെ തന്നെ ശ്വാസതടസം, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, കഴുത്തുവേദന, വായ്നാറ്റം, ചെവി വേദന, ചര്‍മ്മത്തിലെ നിറവ്യത്യാസം, പല്ലു കൊഴിയുക, വായിലെ വെളുത്ത പാടുകള്‍, ചുണ്ടിലെ മുഴ എന്നിവയൊക്കെ രോഗ ലക്ഷണങ്ങളാകാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group