
കോട്ടയം : കുമാരനല്ലൂരിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.
രണ്ടു ദിവസം മുൻപ് കാണാതായ കുമാരനല്ലൂർ സ്വദേശി മംഗലശ്ശേരി ജ്യോതി രാജി(59) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ നാട്ടുകാരാണ് ആറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനയേയും അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കരയ്ക്ക് എത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ വിട്ടു നൽകും.