
ബീഹാർ : മദ്യലഹരിയിൽ രാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദിച്ചു.ബിഹാറിലെ ബങ്കയില്‍, രജൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചില്‍ക്വാർ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
രാത്രി കാമുകിയെ കാണാൻ വന്ന നാട്ടുകാരൻ തന്നെയായ സന്തോഷ് സിംഗ് ആണ് അക്രമത്തിനു ഇരയായത്. മദ്യപിച്ചെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞപ്പോള്‍ അയാള്‍ തങ്ങളെ അസഭ്യം പറയുകയായിരുന്നെന്നും അതിനാൽ ആണ് കെട്ടിയിട്ടതെന്നും നാട്ടുകാർ പറഞ്ഞു.
വിവരം ലഭിച്ചയുടൻ രജൗണ്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റടിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മദ്യപിച്ചതായി അയാള്‍ സമ്മതിച്ചു. എന്നാൽ, നാട്ടുകാർ ഈ വിഷയത്തില്‍ രേഖമൂലം പരാതി നല്‍കിയിട്ടില്ല. മദ്യപിച്ച ശേഷം ബഹളം വെച്ചതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ചന്ദ്രദീപ് കുമാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group