
കോട്ടയം : കോട്ടയത്തെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും, വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് വിദ്യാർത്ഥികൾക്കായി പേവിഷബാധക്ക് (റാബിസ്) എതിരെ ഉള്ള ബോധവത്കരണ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു. ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം ഗവ : മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി സമുവൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ: വ്യാസ് കുമാരൻ (ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം) സ്വാഗതം പറഞ്ഞു. ഹണി അലക്സാണ്ടർ ( ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ) മുഖ്യപ്രഭാഷണവും, മഞ്ജുള സി ( പ്രിൻസിപ്പാൾ ഗവ :മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം) സന്ദേശവും നൽകി.
ഡോ: ജെസ്സി സണ്ണി ( ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യം )ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിക്ക് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ (ആരോഗ്യം) ദീപ ആർ നന്ദി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






