സെബാസ്റ്റ്യൻ വെച്ചൂരിന്റെ എലിക്കുളം മോഡൽ കുരുമുളക് കൃഷി ശ്രദ്ധേയമായി

Spread the love

എലിക്കുളം: കുരുമുളക് കൃഷി ചെയ്യാൻ വൃക്ഷശിഖരങ്ങളോ മറ്റു കാർഷിക വസ്തുക്കളോ കിട്ടാതെ കൃഷി ഉപേ‍ക്ഷിച്ചവർക്ക് എലിക്കുളത്തെത്തിയാല്‍ ഒരു വ്യത്യസ്ത മാതൃക കാണാം.

എലിക്കുളം നാട്ടുചന്ത പ്രസിഡന്‍റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ എന്ന കർഷകനാണ് കോണ്‍ക്രീറ്റ് തൂണുകളില്‍ കുരുമുളക് കൃഷി നടത്തി മാതൃകയാകുന്നത്.

അഞ്ഞൂറു രൂപയോളം ചെലവാണ് ഒരു കോണ്‍ക്രീറ്റ് തൂണിനുള്ളത്. ഇത്തരത്തില്‍ അറുപതിലേറെ തൂണുകള്‍ ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. കരിമുണ്ട ഇനത്തില്‍പ്പെട്ട കുരുമുളകാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലിക്കുളം നാട്ടുചന്തയുടെ സഹകരണത്തോടെയാണ് കുരുമുളക് കൃഷിയിലെ പുതിയ ശൈലി പരീക്ഷിക്കുന്നത്. കുരുമുളകുതൈകളുടെ നടീലിനോടനുബന്ധിച്ച്‌

നടന്ന യോഗത്തില്‍ വാർഡംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. എലിക്കുളം നാട്ടുചന്ത സെക്രട്ടറി രാജു അമ്ബലത്തറ, ലിസി ബേബി, കുമാരി ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു.